പഞ്ചായത്തിലൂടെ
ജില്ലയിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള പഞ്ചായത്താണ് പെരിങ്ങമല. സഹ്യപര്‍വ്വതത്തിന്റെ ഓരപ്രദേശത്ത് പടിഞ്ഞാറേക്കു ചരുവോടുകൂടി പൊന്മുടി മുതല്‍ കൊച്ചരിപ്പ് വരെ തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് പെരിങ്ങമ്മല. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി അംബാസമുദ്രം (തമിഴ്നാട്) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗത്തായി തിരുവനന്തപുരം-ചെങ്കോട്ട റോഡും ചിതറ, പാങ്ങോട്, നന്ദിയോട് പഞ്ചായത്തുകളും അതിര്‍ത്തി പങ്കിടുന്നു. തെക്ക് ഭാഗത്ത് നന്ദിയോട്-തൊളിക്കോട്-വിതുര പഞ്ചായത്തുകളും വടക്ക് ഭാഗത്ത് കുളത്തൂപ്പുഴ പഞ്ചായത്തുമാണ്. 21600 ഹെക്ടറാണ് പെരിങ്ങമല പഞ്ചായത്തിന്റെ ആകെ വിസ്തൃതി.
ഭൂപ്രകൃതി
ഇതില്‍ 16925 ഹെക്ടര്‍ വനഭൂമിയാണ്. ബാക്കിയുള്ള പ്രദേശത്ത് 125 ഹെക്ടറില്‍ ബൊട്ടാണിക് ഗാര്‍ഡനും 4550 ഹെക്ടറില്‍ കൃഷിഭൂമിയുമാണ്. ഭൂപ്രകൃതിയനുസരിച്ച് പെരിങ്ങമല പഞ്ചായത്തിനെ കുന്നുകള്‍, താഴ്വരകള്‍, സമതലം, വയലുകള്‍-ഏലാകള്‍, ചതുപ്പുകള്‍ എന്നിങ്ങനെ അഞ്ചായി തിരിക്കാം.
കുന്നുകള്‍:
പൊന്മുടി, ബ്രൈമൂര്‍, മൊട്ട, വിട്ടിക്കാവ്, ഈയ്യക്കോട്, ഇലഞ്ചിയം, അരയക്കുന്ന്, നരിക്കല്ല്, പൊട്ടന്‍കുന്ന്, ഊളന്‍കുന്ന്, അയിരവില്ലിക്കുന്ന് (പനങ്ങോട്), മാടന്‍കുന്ന്, പേരലെ, ചേന്നന്കുന്ന്, ചൂണ്ടാമല, കണ്ണന്‍കോട്, മേലാങ്കോട്, കുശവൂര്‍, പാപ്പനംകോട്, പള്ളിക്കുന്ന്, കുട്ടത്തിക്കൂന്ന്, ഒഴുകുപാറ, കളിത്തട്ടു കുന്ന്, അയിരവല്ലിക്കുന്ന് (മടത്തറ), വേളിയന്‍ കാലക്കുന്ന്. താഴ്വരകള്‍: മങ്കയം, ഇടിഞ്ഞാര്‍, കോളച്ചല്‍, ഇടവം, കരിക്കകം, മീരാന്‍, വെട്ടിക്കരിക്കകം, പുന്നമണ്‍വയല്‍.
സമതലം:
പെരിങ്ങമ്മല പ്രദേശം.വയലുകള്‍-ഏലാകള്‍: ഇടവം ഏല, പേത്തല, കോളച്ചല്‍, ഇലഞ്ചിയം, തെന്നൂര്‍ ഏല, കൊച്ചുകരിക്കകം, പെരുംകൈത, ദൈവപ്പുര, ചെഞ്ചരിമൂഴി, ചെറിയ തൊളിക്കോട്, പെരിങ്ങമ്മല, കട്ടയ്ക്കാല്‍, പാലോട് ഏല, കരിമണ്‍കോട്, കൊല്ലരുകോണം, മാന്തുരുത്തി, ഒഴുകുപാറ, കുട്ടത്തി ഏല, കലയപുരം, പാമ്പിചത്തമണ്ണ്, മടത്തറ ഏല, പുന്നമണ്‍വയല്‍, വേളിയന്‍കാല വടക്ക് തവാരണ, പോട്ടാമാവ് വയല്‍. ചതുപ്പുകള്‍: ശാസ്താംനട, പുള്ളയക്കോട്, ഈസ്റ്റേണ്‍ കന്നിമാര്, ന്യൂ കന്നിമാര്, കടുകടുപ്പന്‍ കൈത, വാലിയ പുലിക്കോട്, ഓടിട്ട പടുക്ക, വെങ്കട്ടമൂട്, ചോനമല, മണലി (കുട്ടത്തിക്കരിക്കകം).
പ്രധാന തോടുകള്‍:
കോളച്ചല്‍ തോട്: 7 കി.മീ ദൂരം ഈട്ടിമൂട്, മഞ്ഞണത്തുംകടവ്, കല്ലണ, കൊന്നമൂട്, കോളച്ചല്‍, എന്നിവിടങ്ങളിലൂടെ ഒഴുകി പന്നിയോടു വച്ച് ചിറ്റാറില്‍ ചേരുന്നു. ഇടിഞ്ഞാര്‍ തോട്: 6 കി.മീ ദൂരം മുത്തിപ്പാറ, കല്യാണിക്കരിക്കകം, ഇടിഞ്ഞാര്‍, മൂന്നാറ്റുമുക്ക് എന്നിവിടങ്ങളിലൂടെ ഒഴുകി ചിറ്റാറില്‍ ചേരുന്നു. ചിറ്റുര്‍ തോട് - കുറുപ്പന് കാലയില്‍ നിന്നും മീരാന്‍ വെട്ടിയില്‍ നിന്നും ആരംഭിക്കുന്ന രണ്ടു ചെറുതോടുകള്‍ ചിറ്റൂരില്‍ ഒത്തു ചേര്‍ന്ന് മുത്തിക്കാമല, നായ്ക്കാരിക്കുഴി, വാഴോട് വഴി 5 കി.മീ ദൂരം ഒഴുകി വാമനപുരം ആറ്റില്‍ ചേരുന്നു. നരിക്കല്‍ എലാതോട്: നരിക്കല്ലില്‍ നിന്നാരംഭിച്ച് ജവഹര്‍ എല്‍.പി.എസിന് സമീപത്തുകൂടി ഒഴുകി മഞ്ഞപ്പാറ ആറ്റില്‍ ചേരുന്നു. 4 കിലോമീറ്ററാണ് നീളം. താന്നിമൂട്-പെരിങ്ങമ്മല ഏലാതോട്: ബാംഗ്ളാവുവിള, പടിഞ്ഞറേക്കര, കൊന്നമൂട്, പെരിങ്ങമ്മല, കട്ടയ്ക്കാല്‍, ചെഞ്ചരി മൂഴി, പറങ്കിമാംവിള കോളനി വഴി 4 കി.മീ ദൂരം ഒഴുകി വാമനപുരം ആറ്റില്‍ ചേരുന്നു. താന്നിമൂട്-പെരിങ്ങമ്മല തോട് :ബാംഗ്ളാവുവിള കിഴക്കേകര, പുള്ളിപ്പച്ച, പെരിങ്ങമ്മല, താഴെതേവരുകോണം, കട്ടയ്ക്കാല്‍ എന്നിവിടങ്ങളിലൂടെ 4 കി.മീ ദൂരം വേലന്കോണത്തു വന്ന് ചെഞ്ചരിമൂഴിയില് വച്ച് പടിഞ്ഞാറേക്കരത്തോട്ടില് ഒന്നിച്ച് പറങ്കിമാംവിള വഴി വാമനപുരം ആറ്റില്‍ ചേരുന്നു.
കൃഷി
കേരളത്തില്‍ മലയോര കാര്‍ഷികവിഭവങ്ങള്‍ക്ക് പേരുകേട്ട നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ടതാണ് പെരിങ്ങമ്മല പഞ്ചായത്ത്. ധാന്യങ്ങളും നാണ്യവിളകളും കിഴങ്ങുവര്‍ഗ്ഗങ്ങളും വ്യാപകമായി കൃഷി ചെയതുവരുന്ന ഈ പഞ്ചായത്ത് 21600 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. സമതലങ്ങള്‍ കുറഞ്ഞും കുന്നിന്‍പുറങ്ങളും ചരിവുകളും താഴ്വരകളും ഏറിയുമാണ് ഭൂമിയുടെ കിടപ്പ്. മഴയും മറ്റു പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സാന്നിധ്യവും കൊണ്ട് അനുഗ്രഹീതമാണ് ഭൂമി. പുഴകളും തോടുകളും ഇതര ജലാശയങ്ങളുമുള്‍പ്പെടെ ഇരുപത്തേഴ് ജലമാര്‍ഗ്ഗങ്ങള്‍ ഈ ഗ്രാമത്തെ ജലസമൃദ്ധമാക്കുന്നു.പതിനായിരത്തിലധികം ഹെക്ടര്‍ പ്രകൃതിദത്ത നിബിഡവനങ്ങളും രണ്ടായിരത്തോളം ഹെക്ടര്‍ വനവല്‍കൃതമേഖലകളും ചേര്‍ന്ന ഭൂമി എല്ലാത്തരം ക്യഷിക്കുമനുയോജ്യമായ ജൈവാന്തരീക്ഷമൊരുക്കുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന സസ്സ്യജനുസ്സുകള്‍ നിറഞ്ഞ പ്രദേശം ലോകത്ത് തന്നെ വിരളമാണ്. അത്യപൂര്‍വ്വഭാഗങ്ങളില്‍ മാത്രം വളരുന്ന ട്രോപ്പിക്കല്‍ സസ്യങ്ങളുടെ വ്യാപകസാന്നിധ്യം ഇവിടെയുണ്ട്. കരിമണ്ണും ചരല് കലര്‍ന്ന മണ്ണും പശിമരാശി മണ്ണും ഉള്‍പ്പെട്ടതാണ് ഉപരിതലഭുമി. ഇവിടെയുള്ള മണ്ണിന് പൊതുവെ അമ്ളസ്വഭാവമാണ്. നെല്ല്, തെങ്ങ്, കമുക്, തേയില, ഏലം, കുരുമുളക്, കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ പച്ചക്കറികള്‍ എന്നിവയാണ് ഇവിടെ വ്യാപകമായുണ്ടായിരുന്ന പരമ്പരാഗത വിളകള്‍.പഞ്ചായത്തിലെ കൃഷിഭൂമിയില്‍ ഏകദേശം 250 ഹെക്ടര്‍ സ്ഥലം മാത്രമാണ് നെല്കൃഷിക്കുപയോഗിക്കുന്നത്. കൃഷിയുക്തമായ ഭൂമിയുടെ ആകെ വ്സ്തീര്ണ്ണവും പഞ്ചായത്തുഭൂമിയുടെ ആകെ വിസ്തീര്‍ണ്ണവും പഞ്ചായത്തിന്റെ ഉപഭോഗവും കൂടി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പരിമിതമായ സ്ഥലം മാത്രമേ കൃഷിക്കായി ഉപയോഗിക്കപ്പെടുന്നുള്ളു. പഞ്ചായത്തില്‍ 200 ഓളം ഹെക്ടര്‍ സ്ഥലത്ത് മാത്രമേ തെങ്ങുകൃഷി ചെയ്യുന്നുള്ളൂ. തെക്കന്‍ കേരളത്തിലെ ഒരു പ്രധാന അടയ്ക്കാ ഉല്‍പാദനമേഖലയായിരുന്നു പെരിങ്ങമല പഞ്ചായത്ത്.
മൃഗസംരക്ഷണം
തിരുവനന്തപുരത്തിന് കിഴക്കുഭാഗത്ത് വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്താണ് പെരിങ്ങമ്മല പഞ്ചായത്ത്. പഞ്ചായത്തില്‍ ജനവാസമുണ്ടായിട്ട് 130 വര്‍ഷത്തോളമാകുന്നു. കൃഷിയും മൃഗസരംക്ഷണവുമായിരുന്നു പണ്ടുകാലത്തെ പ്രധാന തൊഴിലുകള്‍. പെരിങ്ങമ്മല പഞ്ചായത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയത് 1975 ലാണ്. അതിനുശേഷമാണ് തെന്നൂരിലുള്ള ക്ഷീരസംഘം ആരംഭിച്ചത്. ഒരു മൃഗാശുപത്രിയും ഒരു സബ് സെന്ററും മൂന്ന് ക്ഷീരസംഘങ്ങളും ഇന്ന് പഞ്ചായത്തിലുണ്ട്്.
ഗതാഗതം
സംസ്ഥാനത്ത് ഭൂവിസതൃതിയില് വളരെ മുന്‍പന്തിയില്‍ നില്ക്കുന്ന പഞ്ചായത്ത് ആണ് പെരിങ്ങമ്മല പഞ്ചായത്ത്. കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ മലയോര പഞ്ചായത്തില്‍ ഗതാഗതസൌകര്യങ്ങള്‍ വേണ്ടത്ര വികസിച്ചിട്ടില്ല. പഞ്ചായത്തുവാര്ഡുകളെ തമ്മില്‍പോലും ബന്ധിപ്പിക്കാന്‍ പര്യാപ്തമായ രീതിയില്‍ റോഡുകള്‍ ഇനിയും ഉണ്ടായിട്ടില്ല. ചില പ്രധാനപ്പെട്ട റോഡിലൂടെ മാത്രമേ ഇന്നും ബസ്സ് സര്‍വ്വീസുകള്‍ നടത്തുള്ളൂ. ബസ് സര്‍വ്വീസ് എത്തിചേര്ത്തിട്ടില്ലാത്ത വാര്‍ഡുകള്‍ പോലും പഞ്ചായത്തിലുണ്ട്.
മാര്‍ക്കറ്റ്
പെരിങ്ങമല പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റ് പെരിങ്ങമ്മലയില്‍ സ്ഥിതി ചെയ്യുന്നു. 1957-ല്‍ ആണ് ഈ മാര്‍ക്കറ്റ് സ്ഥാപിച്ചത്. ഈ മാര്‍ക്കറ്റ് നെടുമങ്ങാട് താലൂക്കിലെ അറിയപ്പെടുന്ന മാര്‍ക്കറ്റുകളില്‍ ഒന്നായിരുന്നു.
പൊതുജനാരോഗ്യം
ജില്ലയിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള പഞ്ചായത്താണ് പെരിങ്ങമല. ഇത്രയും വിസ്തൃതിയും ജനസംഖ്യയുമുള്ള ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൈമ്രറി ഹെല്‍ത്ത് സെന്റര്‍ (അലോപ്പതി), ഒരു ഹോമിയോ ഡിസ്പെന്‍സറി, 2 ആയുര്‍വേദ ഡിസ്പന്സറികള് എന്നിവയാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഗവ: ഹോമിയോ ആശൂപത്രി കൊച്ചുകരിക്കകത്തില്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ സ്വകാര്യമേഖലയില്‍ മടത്തറ, പാലോട്, പെരിങ്ങമ്മല, തെന്നൂര്‍, ഇടിഞ്ഞാര്‍ എന്നീ പ്രദേശങ്ങളില്‍ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മര്‍മ്മചികിത്സ, വിഷചികിത്സ, ഒറ്റമൂലി ചികിത്സ തുടങ്ങിയവ ഫലപ്രദമായി നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ പഞ്ചായത്തില്‍ ഉണ്ട്.
വിദ്യാഭ്യാസം
1938-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ഗിരിവര്ഗ്ഗക്കാര്ക്കുവേണ്ടി സ്ഥാപിച്ച മടത്തറക്കാണി എല്‍.പി.എസ് 1952-ല്‍ യു.പി.എസ് ആയും 1982-ല്‍ ഹൈസ്ക്കൂള് ആയും ഉയര്‍ത്തപ്പെട്ടു. ആദിവാസിമേഖലയായ പള്ളിപ്പുരക്കരിക്കകം എന്ന സ്ഥലത്ത് ഗിരിവര്‍ഗ്ഗക്കാരനായ ശ്രീ.ശീതങ്കന്‍ കാണി ആരംഭിച്ച ഏകാധ്യാപകവിദ്യാലയം ഇലഞ്ചിയത്ത് മാനേജ്മെന്റ് സ്ക്കൂളായി മാറ്റി സ്ഥാപിച്ചു. 1945-ല്‍ ഞാറനീലി എന്ന സ്ഥലത്ത് സര്‍ക്കാര്‍ വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച പഞ്ചായത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാലയമാണ് കരിമണ്‍കോട് ഗവ.എല്‍.പി.എസ്. പൌരപ്രമുഖനായിരുന്ന വേലായുധക്കുറുപ്പ് സ്ഥാപിച്ച് സര്‍ക്കാരിന് കൈമാറിയതാണ് ഈ വിദ്യാലയം. ജില്ലയിലെ പ്രധാന ഹരിജന്‍-ഗിരിജന്‍ മേഖലയായ ഇടിഞ്ഞാറില്‍ 1957-ല്‍ പറക്കോണം അബ്ദുല്‍ഖരീം എന്നയാളുടെ ശ്രമഫലമായി ഹരിജന്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ്, ഇടിഞ്ഞാര്‍ ട്രൈബല്‍ എല്‍.പി.എസ് ആരംഭിച്ചു. 1964-ല്‍ ഇക്ബാല്‍ കോളേജ് ട്രസ്റ്റിന്റെ കീഴില്‍ പഞ്ചായത്തിലെ ഏക ഉന്നതവിദ്യാഭ്യാസകേന്ദ്രമായ ഇക്ബാല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം
പെരിങ്ങമ്മല പഞ്ചായത്തിലെ ആകെ ജനസംഖ്യയില്‍ ഒരു ഗണനീയവിഭാഗമാണ് ഇവിടുത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍. പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുടെ 21.71 ശതമാനമാണ് ഇവരുടെ പ്രാതിനിധ്യം. പട്ടികജാതിക്കാരില്‍ ഭൂരിഭാഗവും പുലയര്‍, കുറവര്‍, പറയര്, വേടര്‍ എന്നിവരാണ്. ഒപ്പം തന്നെ വേലര്‍, വണ്ണാര്‍, പരവര്‍ തുടങ്ങിയ വിഭാഗവും മെര്‍ച്ചിസ്റ്റന്‍, പൊന്മുടി എന്നീ സ്ഥലങ്ങളില്‍ ചക്കിലിയര്‍ എന്നിവരും താമസിക്കുന്നുണ്ട്. പട്ടികവര്ഗ്ഗജനവിഭാഗത്തില് കാണിക്കാര്‍ മാത്രമാണ് ഉള്ളത്. മൊത്തം ജനസംഖ്യയില്‍ 15.45% പട്ടികജാതിക്കാരും 8.26% പട്ടികവര്ഗ്ഗക്കാരുമാണുള്ളത്.
പഞ്ചായത്തില്‍ ഒട്ടാകെ 47 പട്ടികജാതി-പട്ടികവര്ഗ്ഗസങ്കേതങ്ങളുണ്ട്. ഇതില്‍ 28 പട്ടികജാതിസങ്കേതങ്ങളും 19 പട്ടികവര്ഗ്ഗസങ്കേതങ്ങളും ഉണ്ട്.
പഞ്ചായത്തില്‍ ഒട്ടാകെ 47 പട്ടികജാതി-പട്ടികവര്ഗ്ഗസങ്കേതങ്ങളുണ്ട്. ഇതില്‍ 28 പട്ടികജാതിസങ്കേതങ്ങളും 19 പട്ടികവര്ഗ്ഗസങ്കേതങ്ങളും ഉണ്ട്.
സഹകരണം
പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമേഖലയുള്ള സഹകരണ സ്ഥാപനങ്ങള്‍
1. പാലോട് സര്‍വ്വീസ് സഹകരണ ബാങ്ക്.
2. പാലോട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
3. നെടുമങ്ങാട് താലൂക്ക് ഗവണ്മെന്റ് സര്‍വ്വന്‍സ് സഹകരണ സംഘം
4. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ ശാഖ
5. പോട്ടോമാവ് ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
6. കലയപുരം ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
7. ഞാറനീലി ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
8. ഹരിജന്‍ സഹകരണസംഘം പെരിങ്ങമ്മല
9. പെരിങ്ങമ്മല വനിതാവ്യവസായ സഹകരണ സംഘം
10. നെടുമങ്ങാട് താലൂക്ക് ഫോറസ്റ്റ് ലേബര്‍ കോണ്‍ട്രാക്ട് -സഹകരണസംഘം
11. ബ്രൈമൂര്‍ എസ്റ്റേറ്റ് ലേബര്‍ സഹകരണ സംഘം
12. അഗ്രിഫാം കണ്‍സ്യൂമര്‍ സഹകരണ സംഘം
13. ജനറല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം, ജവഹര്‍ കോളനി
14. പെരിങ്ങമ്മല ഗവ: യു.പി.എസ് സഹകരണസംഘം
15. മടത്തറകാണി എച്ച്.എസ് സഹകരണസംഘം
16. അടിപറമ്പ് ഖാദി ഗ്രാമവ്യവസായ സഹകരണസംഘം
17. വേങ്കൊല്ല ക്ഷീരോല്പാദക സഹകരണസംഘം
18. പെരിങ്ങമ്മല ക്ഷീരോല്‍പാദകസഹകരണസംഘം
19. തെന്നൂര്‍ ക്ഷീരോല്പാദക സഹകരണസംഘം
1. പാലോട് സര്‍വ്വീസ് സഹകരണ ബാങ്ക്.
2. പാലോട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
3. നെടുമങ്ങാട് താലൂക്ക് ഗവണ്മെന്റ് സര്‍വ്വന്‍സ് സഹകരണ സംഘം
4. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ ശാഖ
5. പോട്ടോമാവ് ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
6. കലയപുരം ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
7. ഞാറനീലി ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
8. ഹരിജന്‍ സഹകരണസംഘം പെരിങ്ങമ്മല
9. പെരിങ്ങമ്മല വനിതാവ്യവസായ സഹകരണ സംഘം
10. നെടുമങ്ങാട് താലൂക്ക് ഫോറസ്റ്റ് ലേബര്‍ കോണ്‍ട്രാക്ട് -സഹകരണസംഘം
11. ബ്രൈമൂര്‍ എസ്റ്റേറ്റ് ലേബര്‍ സഹകരണ സംഘം
12. അഗ്രിഫാം കണ്‍സ്യൂമര്‍ സഹകരണ സംഘം
13. ജനറല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം, ജവഹര്‍ കോളനി
14. പെരിങ്ങമ്മല ഗവ: യു.പി.എസ് സഹകരണസംഘം
15. മടത്തറകാണി എച്ച്.എസ് സഹകരണസംഘം
16. അടിപറമ്പ് ഖാദി ഗ്രാമവ്യവസായ സഹകരണസംഘം
17. വേങ്കൊല്ല ക്ഷീരോല്പാദക സഹകരണസംഘം
18. പെരിങ്ങമ്മല ക്ഷീരോല്‍പാദകസഹകരണസംഘം
19. തെന്നൂര്‍ ക്ഷീരോല്പാദക സഹകരണസംഘം
വിഭവസമാഹരണം
പഞ്ചായത്തില്‍ പ്രധാനമായും 4 എസ്റ്റേറ്റുകളാണ് ഉള്ളത്. പൊന്മുടി, ഇന്‍വര്‍കാട്, മെര്‍ച്ചിസ്റ്റന്‍, ബ്രൈമുര് എന്നിവ. ഇതില്‍ മെര്‍ച്ചിസ്റ്റന്‍ എസ്റ്റേറ്റ് മാത്രമാണ് ഇന്ന് പ്രവര്‍ത്തനക്ഷമമായുള്ളത്. പ്രസിദ്ധമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്ഡന് പെരിങ്ങമല പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജില്ലാകൃഷിതോട്ടം, ബനാന ഫാം എന്നിവയും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തുപ്രദേശത്ത് ഉള്‍പ്പെടുന്ന വനാന്തര്‍ഭാഗങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട മൂന്നു നദികള്‍ ഉത്ഭവിക്കുന്നു. കല്ലടയാര്‍, വാമനപുരം നദി, ചിറ്റാര്‍നദി എന്നിവയാണ്.
No comments:
Post a Comment