Thursday, January 31, 2013

പെരിങ്ങമ്മല ഗ്രാമപഞ്ചായത് ഭരണസമിതി


സ്റ്റാന്റിംഗ് കമ്മിറ്റി - 2010 to 


പ്രസിഡന്റ്:വല്‍സല പി
വൈസ് പ്രസിഡന്റ്‌:സുല്‍ഫ ബീഗം
സ്റ്റാന്റിംഗ്‌ കമ്മിറ്റി മെമ്പര്‍മാര്‍ ‍
ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .സുല്‍ഫ ബീഗംചെയര്‍മാന്‍
2 .സരസ്വതി അപ്പുക്കുട്ടന്‍ കാണിമെമ്പര്‍
3 .അബ്ദുല്‍ റഷീദ് എസ്മെമ്പര്‍
4 .ലത ദിലീപ് പി എസ്മെമ്പര്‍
5 .അജിത് ജെമെമ്പര്‍
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .പ്രസാദ് വിചെയര്‍മാന്‍
2 .സന്തോഷ് കുമാര്‍ എമെമ്പര്‍
3 .ഷാഹിദാ ബീഗം ജെമെമ്പര്‍
4 .പുഷ്കരാനന്ദന്‍ നായര്‍ ഡിമെമ്പര്‍
5 .ഷീല പ്രസാദ് എന്‍മെമ്പര്‍
ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .ശ്രീലത ശിവാനന്ദന്‍ചെയര്‍മാന്‍
2 .നസീമാ ഇല്യാസ്മെമ്പര്‍
3 .സുഭാഷ് ജിമെമ്പര്‍
4 .ഭുവനചന്ദ്രന്‍ ജിമെമ്പര്‍
ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
1 .അന്‍സാരി എം എ എംചെയര്‍മാന്‍
2 .സുകുമാരി മനോഹരന്‍ ബിമെമ്പര്‍
3 .ജോര്‍ജ് ജോസഫ്മെമ്പര്‍
4 .ഗീത പ്രിജിമെമ്പര്‍
http://www.lsg.kerala.gov.in/pages/standingCommittee.php?intID=5&ID=253&ln=ml

പെരിങ്ങമ്മല ഭൂപടം

പെരിങ്ങമ്മല  ഭൂപടം 

പെരിങ്ങമ്മല പഞ്ചായത്തിലൂടെ


പഞ്ചായത്തിലൂടെ

ജില്ലയിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള പഞ്ചായത്താണ് പെരിങ്ങമല. സഹ്യപര്‍വ്വതത്തിന്റെ ഓരപ്രദേശത്ത് പടിഞ്ഞാറേക്കു ചരുവോടുകൂടി പൊന്‍മുടി മുതല്‍ കൊച്ചരിപ്പ് വരെ തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് പെരിങ്ങമ്മല. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി അംബാസമുദ്രം (തമിഴ്നാട്) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗത്തായി തിരുവനന്തപുരം-ചെങ്കോട്ട റോഡും ചിതറ, പാങ്ങോട്, നന്ദിയോട് പഞ്ചായത്തുകളും അതിര്‍ത്തി പങ്കിടുന്നു. തെക്ക് ഭാഗത്ത് നന്ദിയോട്-തൊളിക്കോട്-വിതുര പഞ്ചായത്തുകളും വടക്ക് ഭാഗത്ത് കുളത്തൂപ്പുഴ പഞ്ചായത്തുമാണ്. 21600 ഹെക്ടറാണ് പെരിങ്ങമല പഞ്ചായത്തിന്റെ ആകെ വിസ്തൃതി.

ഭൂപ്രകൃതി

ഇതില്‍ 16925 ഹെക്ടര്‍ വനഭൂമിയാണ്. ബാക്കിയുള്ള പ്രദേശത്ത് 125 ഹെക്ടറില്‍ ബൊട്ടാണിക് ഗാര്‍ഡനും 4550 ഹെക്ടറില്‍ കൃഷിഭൂമിയുമാണ്. ഭൂപ്രകൃതിയനുസരിച്ച് പെരിങ്ങമല പഞ്ചായത്തിനെ കുന്നുകള്‍, താഴ്വരകള്‍, സമതലം, വയലുകള്‍-ഏലാകള്‍, ചതുപ്പുകള്‍ എന്നിങ്ങനെ അഞ്ചായി തിരിക്കാം.

കുന്നുകള്‍:

 പൊന്‍മുടി, ബ്രൈമൂര്‍, മൊട്ട, വിട്ടിക്കാവ്, ഈയ്യക്കോട്, ഇലഞ്ചിയം, അരയക്കുന്ന്, നരിക്കല്ല്, പൊട്ടന്‍കുന്ന്, ഊളന്‍കുന്ന്, അയിരവില്ലിക്കുന്ന് (പനങ്ങോട്), മാടന്‍കുന്ന്, പേരലെ, ചേന്നന്‍കുന്ന്, ചൂണ്ടാമല, കണ്ണന്‍കോട്, മേലാങ്കോട്, കുശവൂര്‍, പാപ്പനംകോട്, പള്ളിക്കുന്ന്, കുട്ടത്തിക്കൂന്ന്, ഒഴുകുപാറ, കളിത്തട്ടു കുന്ന്, അയിരവല്ലിക്കുന്ന് (മടത്തറ), വേളിയന്‍ കാലക്കുന്ന്. താഴ്വരകള്‍: മങ്കയം, ഇടിഞ്ഞാര്‍, കോളച്ചല്‍, ഇടവം, കരിക്കകം, മീരാന്‍, വെട്ടിക്കരിക്കകം, പുന്നമണ്‍വയല്‍.

സമതലം:

പെരിങ്ങമ്മല പ്രദേശം.വയലുകള്‍-ഏലാകള്‍: ഇടവം ഏല, പേത്തല, കോളച്ചല്‍, ഇലഞ്ചിയം, തെന്നൂര്‍ ഏല, കൊച്ചുകരിക്കകം, പെരുംകൈത, ദൈവപ്പുര, ചെഞ്ചരിമൂഴി, ചെറിയ തൊളിക്കോട്, പെരിങ്ങമ്മല, കട്ടയ്ക്കാല്‍, പാലോട് ഏല, കരിമണ്‍കോട്, കൊല്ലരുകോണം, മാന്തുരുത്തി, ഒഴുകുപാറ, കുട്ടത്തി ഏല, കലയപുരം, പാമ്പിചത്തമണ്ണ്, മടത്തറ ഏല, പുന്നമണ്‍വയല്‍, വേളിയന്‍കാല വടക്ക് തവാരണ, പോട്ടാമാവ് വയല്‍. ചതുപ്പുകള്‍: ശാസ്താംനട, പുള്ളയക്കോട്, ഈസ്റ്റേണ്‍ കന്നിമാര്‍, ന്യൂ കന്നിമാര്‍, കടുകടുപ്പന്‍ കൈത, വാലിയ പുലിക്കോട്, ഓടിട്ട പടുക്ക, വെങ്കട്ടമൂട്, ചോനമല, മണലി (കുട്ടത്തിക്കരിക്കകം).

പ്രധാന തോടുകള്‍:

കോളച്ചല്‍ തോട്: 7 കി.മീ ദൂരം ഈട്ടിമൂട്, മഞ്ഞണത്തുംകടവ്, കല്ലണ, കൊന്നമൂട്,  കോളച്ചല്‍, എന്നിവിടങ്ങളിലൂടെ ഒഴുകി പന്നിയോടു വച്ച് ചിറ്റാറില്‍ ചേരുന്നു.  ഇടിഞ്ഞാര്‍ തോട്: 6 കി.മീ ദൂരം മുത്തിപ്പാറ, കല്യാണിക്കരിക്കകം, ഇടിഞ്ഞാര്‍, മൂന്നാറ്റുമുക്ക് എന്നിവിടങ്ങളിലൂടെ ഒഴുകി ചിറ്റാറില്‍ ചേരുന്നു. ചിറ്റുര്‍ തോട് - കുറുപ്പന്‍ കാലയില്‍ നിന്നും മീരാന്‍ വെട്ടിയില്‍ നിന്നും ആരംഭിക്കുന്ന രണ്ടു  ചെറുതോടുകള്‍ ചിറ്റൂരില്‍ ഒത്തു ചേര്‍ന്ന് മുത്തിക്കാമല, നായ്ക്കാരിക്കുഴി, വാഴോട് വഴി 5 കി.മീ ദൂരം ഒഴുകി വാമനപുരം ആറ്റില്‍ ചേരുന്നു. നരിക്കല്‍ എലാതോട്: നരിക്കല്ലില്‍ നിന്നാരംഭിച്ച് ജവഹര്‍ എല്‍.പി.എസിന് സമീപത്തുകൂടി ഒഴുകി മഞ്ഞപ്പാറ ആറ്റില്‍ ചേരുന്നു. 4 കിലോമീറ്ററാണ് നീളം. താന്നിമൂട്-പെരിങ്ങമ്മല ഏലാതോട്: ബാംഗ്ളാവുവിള, പടിഞ്ഞറേക്കര, കൊന്നമൂട്, പെരിങ്ങമ്മല, കട്ടയ്ക്കാല്‍, ചെഞ്ചരി മൂഴി, പറങ്കിമാംവിള കോളനി വഴി 4 കി.മീ ദൂരം ഒഴുകി വാമനപുരം ആറ്റില്‍ ചേരുന്നു. താന്നിമൂട്-പെരിങ്ങമ്മല തോട് :ബാംഗ്ളാവുവിള കിഴക്കേകര, പുള്ളിപ്പച്ച, പെരിങ്ങമ്മല, താഴെതേവരുകോണം, കട്ടയ്ക്കാല്‍ എന്നിവിടങ്ങളിലൂടെ 4 കി.മീ ദൂരം വേലന്‍കോണത്തു വന്ന് ചെഞ്ചരിമൂഴിയില്‍ വച്ച് പടിഞ്ഞാറേക്കരത്തോട്ടില്‍ ഒന്നിച്ച് പറങ്കിമാംവിള വഴി വാമനപുരം ആറ്റില്‍ ചേരുന്നു.   

കൃഷി

കേരളത്തില്‍ മലയോര കാര്‍ഷികവിഭവങ്ങള്‍ക്ക് പേരുകേട്ട നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ടതാണ് പെരിങ്ങമ്മല പഞ്ചായത്ത്. ധാന്യങ്ങളും നാണ്യവിളകളും കിഴങ്ങുവര്‍ഗ്ഗങ്ങളും വ്യാപകമായി കൃഷി ചെയതുവരുന്ന ഈ പഞ്ചായത്ത് 21600 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു. സമതലങ്ങള്‍ കുറഞ്ഞും കുന്നിന്‍പുറങ്ങളും ചരിവുകളും താഴ്വരകളും ഏറിയുമാണ് ഭൂമിയുടെ കിടപ്പ്. മഴയും മറ്റു പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സാന്നിധ്യവും കൊണ്ട് അനുഗ്രഹീതമാണ് ഭൂമി. പുഴകളും തോടുകളും ഇതര ജലാശയങ്ങളുമുള്‍പ്പെടെ ഇരുപത്തേഴ് ജലമാര്‍ഗ്ഗങ്ങള്‍ ഈ ഗ്രാമത്തെ ജലസമൃദ്ധമാക്കുന്നു.പതിനായിരത്തിലധികം ഹെക്ടര്‍ പ്രകൃതിദത്ത നിബിഡവനങ്ങളും രണ്ടായിരത്തോളം ഹെക്ടര്‍ വനവല്‍കൃതമേഖലകളും ചേര്‍ന്ന ഭൂമി എല്ലാത്തരം ക്യഷിക്കുമനുയോജ്യമായ ജൈവാന്തരീക്ഷമൊരുക്കുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന സസ്സ്യജനുസ്സുകള്‍ നിറഞ്ഞ പ്രദേശം ലോകത്ത് തന്നെ വിരളമാണ്. അത്യപൂര്‍വ്വഭാഗങ്ങളില്‍ മാത്രം വളരുന്ന ട്രോപ്പിക്കല്‍ സസ്യങ്ങളുടെ വ്യാപകസാന്നിധ്യം ഇവിടെയുണ്ട്. കരിമണ്ണും ചരല്‍ കലര്‍ന്ന മണ്ണും പശിമരാശി മണ്ണും ഉള്‍പ്പെട്ടതാണ് ഉപരിതലഭുമി. ഇവിടെയുള്ള മണ്ണിന് പൊതുവെ അമ്ളസ്വഭാവമാണ്. നെല്ല്, തെങ്ങ്, കമുക്, തേയില, ഏലം, കുരുമുളക്, കിഴങ്ങുവര്‍ഗങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍ പച്ചക്കറികള്‍ എന്നിവയാണ് ഇവിടെ വ്യാപകമായുണ്ടായിരുന്ന പരമ്പരാഗത വിളകള്‍.പഞ്ചായത്തിലെ കൃഷിഭൂമിയില്‍ ഏകദേശം 250 ഹെക്ടര്‍ സ്ഥലം മാത്രമാണ് നെല്‍കൃഷിക്കുപയോഗിക്കുന്നത്. കൃഷിയുക്തമായ ഭൂമിയുടെ ആകെ വ്സ്തീര്‍ണ്ണവും പഞ്ചായത്തുഭൂമിയുടെ ആകെ വിസ്തീര്‍ണ്ണവും പഞ്ചായത്തിന്റെ ഉപഭോഗവും കൂടി  താരതമ്യപ്പെടുത്തുമ്പോള്‍ വളരെ പരിമിതമായ സ്ഥലം മാത്രമേ കൃഷിക്കായി ഉപയോഗിക്കപ്പെടുന്നുള്ളു. പഞ്ചായത്തില്‍ 200 ഓളം ഹെക്ടര്‍ സ്ഥലത്ത് മാത്രമേ തെങ്ങുകൃഷി ചെയ്യുന്നുള്ളൂ. തെക്കന്‍ കേരളത്തിലെ ഒരു പ്രധാന അടയ്ക്കാ ഉല്‍പാദനമേഖലയായിരുന്നു പെരിങ്ങമല പഞ്ചായത്ത്.

മൃഗസംരക്ഷണം

തിരുവനന്തപുരത്തിന് കിഴക്കുഭാഗത്ത് വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്താണ് പെരിങ്ങമ്മല പഞ്ചായത്ത്. പഞ്ചായത്തില്‍ ജനവാസമുണ്ടായിട്ട് 130 വര്‍ഷത്തോളമാകുന്നു. കൃഷിയും മൃഗസരംക്ഷണവുമായിരുന്നു പണ്ടുകാലത്തെ പ്രധാന തൊഴിലുകള്‍. പെരിങ്ങമ്മല പഞ്ചായത്തില്‍ മൃഗസംരക്ഷണവകുപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയത് 1975 ലാണ്. അതിനുശേഷമാണ് തെന്നൂരിലുള്ള ക്ഷീരസംഘം ആരംഭിച്ചത്. ഒരു മൃഗാശുപത്രിയും ഒരു സബ് സെന്ററും മൂന്ന് ക്ഷീരസംഘങ്ങളും ഇന്ന് പഞ്ചായത്തിലുണ്ട്്.

ഗതാഗതം

സംസ്ഥാനത്ത് ഭൂവിസതൃതിയില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്ത് ആണ് പെരിങ്ങമ്മല പഞ്ചായത്ത്. കുന്നുകളും താഴ്വരകളും നിറഞ്ഞ ഈ മലയോര പഞ്ചായത്തില്‍ ഗതാഗതസൌകര്യങ്ങള്‍ വേണ്ടത്ര വികസിച്ചിട്ടില്ല. പഞ്ചായത്തുവാര്‍ഡുകളെ തമ്മില്‍പോലും ബന്ധിപ്പിക്കാന്‍ പര്യാപ്തമായ രീതിയില്‍ റോഡുകള്‍ ഇനിയും ഉണ്ടായിട്ടില്ല.  ചില പ്രധാനപ്പെട്ട റോഡിലൂടെ മാത്രമേ ഇന്നും ബസ്സ് സര്‍വ്വീസുകള്‍ നടത്തുള്ളൂ. ബസ് സര്‍വ്വീസ് എത്തിചേര്‍ത്തിട്ടില്ലാത്ത വാര്‍ഡുകള്‍ പോലും  പഞ്ചായത്തിലുണ്ട്.

മാര്‍ക്കറ്റ്

പെരിങ്ങമല പഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാര്‍ക്കറ്റ്  പെരിങ്ങമ്മലയില്‍ സ്ഥിതി  ചെയ്യുന്നു. 1957-ല്‍ ആണ് ഈ മാര്‍ക്കറ്റ് സ്ഥാപിച്ചത്. ഈ മാര്‍ക്കറ്റ് നെടുമങ്ങാട് താലൂക്കിലെ അറിയപ്പെടുന്ന മാര്‍ക്കറ്റുകളില്‍ ഒന്നായിരുന്നു.

പൊതുജനാരോഗ്യം

ജില്ലയിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള പഞ്ചായത്താണ് പെരിങ്ങമല. ഇത്രയും വിസ്തൃതിയും ജനസംഖ്യയുമുള്ള ഗ്രാമപഞ്ചായത്തില്‍ ഒരു പ്രൈമ്രറി ഹെല്‍ത്ത് സെന്റര്‍ (അലോപ്പതി), ഒരു ഹോമിയോ ഡിസ്പെന്‍സറി, 2 ആയുര്‍വേദ ഡിസ്പന്‍സറികള്‍ എന്നിവയാണ് സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നത്. ഗവ: ഹോമിയോ ആശൂപത്രി കൊച്ചുകരിക്കകത്തില്‍ സ്ഥിതി ചെയ്യുന്നു. കൂടാതെ സ്വകാര്യമേഖലയില്‍  മടത്തറ, പാലോട്, പെരിങ്ങമ്മല, തെന്നൂര്‍, ഇടിഞ്ഞാര്‍ എന്നീ പ്രദേശങ്ങളില്‍ ഡിസ്പെന്‍സറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മര്‍മ്മചികിത്സ, വിഷചികിത്സ, ഒറ്റമൂലി ചികിത്സ തുടങ്ങിയവ ഫലപ്രദമായി നടത്തുന്ന സ്ഥാപനങ്ങളും വ്യക്തികളും ഈ പഞ്ചായത്തില്‍ ഉണ്ട്.

വിദ്യാഭ്യാസം

1938-ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീചിത്തിര തിരുനാള്‍ ഗിരിവര്‍ഗ്ഗക്കാര്‍ക്കുവേണ്ടി സ്ഥാപിച്ച മടത്തറക്കാണി എല്‍.പി.എസ് 1952-ല്‍ യു.പി.എസ്  ആയും  1982-ല്‍ ഹൈസ്ക്കൂള്‍ ആയും ഉയര്‍ത്തപ്പെട്ടു. ആദിവാസിമേഖലയായ പള്ളിപ്പുരക്കരിക്കകം എന്ന സ്ഥലത്ത് ഗിരിവര്‍ഗ്ഗക്കാരനായ ശ്രീ.ശീതങ്കന്‍ കാണി ആരംഭിച്ച ഏകാധ്യാപകവിദ്യാലയം  ഇലഞ്ചിയത്ത് മാനേജ്മെന്റ് സ്ക്കൂളായി മാറ്റി സ്ഥാപിച്ചു. 1945-ല്‍ ഞാറനീലി എന്ന സ്ഥലത്ത് സര്‍ക്കാര്‍ വിദ്യാലയമായി പ്രവര്‍ത്തനം ആരംഭിച്ച പഞ്ചായത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാലയമാണ് കരിമണ്‍കോട് ഗവ.എല്‍.പി.എസ്. പൌരപ്രമുഖനായിരുന്ന വേലായുധക്കുറുപ്പ് സ്ഥാപിച്ച് സര്‍ക്കാരിന് കൈമാറിയതാണ് ഈ വിദ്യാലയം. ജില്ലയിലെ പ്രധാന ഹരിജന്‍-ഗിരിജന്‍ മേഖലയായ ഇടിഞ്ഞാറില്‍ 1957-ല്‍ പറക്കോണം അബ്ദുല്‍ഖരീം എന്നയാളുടെ ശ്രമഫലമായി ഹരിജന്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ടുമെന്റ്, ഇടിഞ്ഞാര്‍ ട്രൈബല്‍ എല്‍.പി.എസ് ആരംഭിച്ചു. 1964-ല്‍ ഇക്ബാല്‍ കോളേജ് ട്രസ്റ്റിന്റെ കീഴില്‍ പഞ്ചായത്തിലെ ഏക ഉന്നതവിദ്യാഭ്യാസകേന്ദ്രമായ ഇക്ബാല്‍ കോളേജ് പ്രവര്‍ത്തനം ആരംഭിച്ചു.

പട്ടികജാതി-പട്ടികവര്‍ഗ്ഗ ക്ഷേമം

പെരിങ്ങമ്മല പഞ്ചായത്തിലെ  ആകെ ജനസംഖ്യയില്‍ ഒരു ഗണനീയവിഭാഗമാണ് ഇവിടുത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍. പഞ്ചായത്തിലെ മൊത്തം ജനസംഖ്യയുടെ 21.71 ശതമാനമാണ് ഇവരുടെ പ്രാതിനിധ്യം. പട്ടികജാതിക്കാരില്‍ ഭൂരിഭാഗവും പുലയര്‍, കുറവര്‍, പറയര്‍, വേടര്‍ എന്നിവരാണ്.  ഒപ്പം തന്നെ വേലര്‍, വണ്ണാര്‍, പരവര്‍ തുടങ്ങിയ വിഭാഗവും മെര്‍ച്ചിസ്റ്റന്‍, പൊന്‍മുടി എന്നീ സ്ഥലങ്ങളില്‍ ചക്കിലിയര്‍ എന്നിവരും താമസിക്കുന്നുണ്ട്. പട്ടികവര്‍ഗ്ഗജനവിഭാഗത്തില്‍ കാണിക്കാര്‍ മാത്രമാണ് ഉള്ളത്. മൊത്തം ജനസംഖ്യയില്‍ 15.45% പട്ടികജാതിക്കാരും 8.26% പട്ടികവര്‍ഗ്ഗക്കാരുമാണുള്ളത്.
പഞ്ചായത്തില്‍ ഒട്ടാകെ 47 പട്ടികജാതി-പട്ടികവര്‍ഗ്ഗസങ്കേതങ്ങളുണ്ട്. ഇതില്‍ 28 പട്ടികജാതിസങ്കേതങ്ങളും 19 പട്ടികവര്‍ഗ്ഗസങ്കേതങ്ങളും ഉണ്ട്.

സഹകരണം

പെരിങ്ങമ്മല ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തനമേഖലയുള്ള സഹകരണ സ്ഥാപനങ്ങള്‍
1. പാലോട് സര്‍വ്വീസ് സഹകരണ ബാങ്ക്.
2. പാലോട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക്
3. നെടുമങ്ങാട് താലൂക്ക് ഗവണ്‍മെന്റ് സര്‍വ്വന്‍സ് സഹകരണ സംഘം
4. തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിന്റെ ശാഖ
5. പോട്ടോമാവ് ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
6. കലയപുരം ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
7. ഞാറനീലി ഗിരിജന്‍ സര്‍വ്വീസ് സഹകരണ സംഘം
8. ഹരിജന്‍ സഹകരണസംഘം പെരിങ്ങമ്മല
9. പെരിങ്ങമ്മല വനിതാവ്യവസായ സഹകരണ സംഘം
10. നെടുമങ്ങാട് താലൂക്ക് ഫോറസ്റ്റ് ലേബര്‍ കോണ്‍ട്രാക്ട് -സഹകരണസംഘം
11. ബ്രൈമൂര്‍ എസ്റ്റേറ്റ് ലേബര്‍ സഹകരണ സംഘം
12. അഗ്രിഫാം കണ്‍സ്യൂമര്‍ സഹകരണ സംഘം
13. ജനറല്‍ മാര്‍ക്കറ്റിംഗ് സഹകരണ സംഘം, ജവഹര്‍ കോളനി
14. പെരിങ്ങമ്മല ഗവ: യു.പി.എസ് സഹകരണസംഘം
15. മടത്തറകാണി എച്ച്.എസ്  സഹകരണസംഘം
16. അടിപറമ്പ് ഖാദി ഗ്രാമവ്യവസായ സഹകരണസംഘം
17. വേങ്കൊല്ല ക്ഷീരോല്പാദക സഹകരണസംഘം
18. പെരിങ്ങമ്മല ക്ഷീരോല്പാദകസഹകരണസംഘം
19. തെന്നൂര്‍ ക്ഷീരോല്പാദക സഹകരണസംഘം

വിഭവസമാഹരണം

പഞ്ചായത്തില്‍ പ്രധാനമായും 4 എസ്റ്റേറ്റുകളാണ് ഉള്ളത്. പൊന്‍മുടി, ഇന്‍വര്‍കാട്, മെര്‍ച്ചിസ്റ്റന്‍, ബ്രൈമുര്‍ എന്നിവ. ഇതില്‍ മെര്‍ച്ചിസ്റ്റന്‍ എസ്റ്റേറ്റ് മാത്രമാണ് ഇന്ന് പ്രവര്‍ത്തനക്ഷമമായുള്ളത്. പ്രസിദ്ധമായ ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ പെരിങ്ങമല പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ ജില്ലാകൃഷിതോട്ടം, ബനാന ഫാം എന്നിവയും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഈ പഞ്ചായത്തുപ്രദേശത്ത് ഉള്‍പ്പെടുന്ന വനാന്തര്‍ഭാഗങ്ങളില്‍ നിന്ന് പ്രധാനപ്പെട്ട മൂന്നു നദികള്‍ ഉത്ഭവിക്കുന്നു. കല്ലടയാര്‍, വാമനപുരം നദി, ചിറ്റാര്‍നദി എന്നിവയാണ്.

പൊതുവിവരങ്ങള്‍ പെരിങ്ങമ്മല


പൊതുവിവരങ്ങള്‍

ജില്ല
:
തിരുവനന്തപുരം
ബ്ളോക്ക്     
:
വാമനപുരം
വിസ്തീര്‍ണ്ണം
:
217.94
വാര്‍ഡുകളുടെ എണ്ണം
:
19

ജനസംഖ്യ
:
36173
പുരുഷന്‍മാര്‍
:
18388
സ്ത്രീകള്‍
:
17785
ജനസാന്ദ്രത
:
166
സ്ത്രീ : പുരുഷ അനുപാതം
:
976
മൊത്തം സാക്ഷരത
:
86.45
സാക്ഷരത (പുരുഷന്‍മാര്‍)
:
91.05
സാക്ഷരത (സ്ത്രീകള്‍)
:
82.05
Source : Census data 2001

പെരിങ്ങമ്മല ദേശചരിത്രം


ദേശചരിത്രം

      പെരിങ്ങമ്മല അഥവാ പെരുംതേന്‍മല ഒരു നൂറ്റാണ്ടിനപ്പുറം നിബിഡമായ വനപ്രദേശമായിരുന്നു. ‘കാണിക്കാര്‍‘ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ഗിരിവര്‍ഗ്ഗസമൂഹമാണ് ഈ പ്രദേശത്തെ ആദിമനിവാസികള്‍. ഇവരുടെ പഴമക്കാരില്‍ നിന്നും കൈമാറിക്കിട്ടിയ വിവരമനുസരിച്ച് ‘കാണി’ എന്ന പദം അവരുടെ ഭൂമിയുടെ അളവിനെ കാണിക്കുന്നതാണ്. ഞാറനീലി എന്ന സ്ഥലം മറ്റു കാണിസങ്കേതങ്ങളുമായി ബന്ധിപ്പിച്ചിരുന്ന കേന്ദ്രസ്ഥാനമാണെന്നു പറയപ്പെടുന്നു. ഇവര്‍ വനവിഭവങ്ങള്‍ ശേഖരിച്ച് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക് കാഴ്ചവച്ചിരുന്നുവത്രേ. രണ്ടു കൊല്ലത്തിലധികം കാലം ഒരിടത്തും ഇവര്‍ സ്ഥിരമായി താമസിച്ചിരുന്നില്ല എന്നാണ് പറയപ്പെടുന്നത്. ഒരു നൂറ്റാണ്ടിനുമുമ്പ് കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കാര്‍ഷികവൃത്തി ലക്ഷ്യമാക്കി വന്ന സവര്‍ണ്ണഹിന്ദുക്കളും, പള്ളിക്കല്‍, വെമ്പായം, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മലഞ്ചരക്കുവ്യാപാരത്തിനായി എത്തിയ ഇസ്ലാംമതവിശ്വാസികളും തോട്ടംമേഖലയുമായി ബന്ധപ്പെട്ട് വന്ന ക്രിസ്തുമതവിശ്വാസികളും കാലക്രമേണ ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുള്ള ഭൂപ്രദേശത്ത് സ്ഥിരതാമസക്കാരായി മാറി. ചിപ്പന്‍ചിറ മുതല്‍ വടക്കോട്ട് തിരുവനന്തപുരം-ചെങ്കോട്ട റോഡിനു കിഴക്കുവശം അരിപ്പ വരെയുള്ള വനഭൂമി 1948-ല്‍ സര്‍ക്കാര്‍ ‘ഭക്ഷ്യോല്പാദന’ മേഖലയായി പ്രഖ്യാപിക്കുകയും അഞ്ചേക്കര്‍ വരെ ബ്ലോക്കുകളായി 5 രൂപ ഫീസ്സൊടുക്കി അപേക്ഷിച്ച സന്നദ്ധരായ കര്‍ഷകര്‍ക്ക്, മരിച്ചീനി, നെല്ല് എന്നിവ മാത്രം കൃഷിചെയ്യാം എന്ന കര്‍ശനവ്യവസഥയില്‍ വിട്ടുകൊടുക്കയും ചെയ്തു. മരങ്ങള്‍ മുറിച്ചുമാറ്റാനോ ദീര്‍ഘകാലവിളകള്‍വച്ചു പിടിപ്പിക്കാനോ അനുവാദമുണ്ടായിരുന്നില്ല. 1959-60-ല്‍ അന്നത്തെ ഗവണ്‍മെന്റ് പ്രസ്തുത പുതുവില്‍ ഭൂമി കര്‍ഷകര്‍ക്കു പതിച്ചുനല്‍കുന്നതിന് തീരുമാനിച്ചു.  അതിനുശേഷമാണ് ഈ പ്രദേശങ്ങളില്‍ വീടുവെച്ച് ആളുകള്‍ സ്ഥിരതാമസക്കാരായത്. ഗിരിവര്‍ഗ്ഗക്കാരായ കാണിക്കാരുടെ സഹായത്തോടെ ബ്രൈമൂര്‍, പൊന്മുടി, മെര്‍ക്കിസ്റ്റണ്‍, ഇന്‍വര്‍ക്കാര്‍ഡ്, ചീനിക്കാല എന്നീ മലമുകള്‍പ്രദേശങ്ങളില്‍ യുറോപ്യന്‍മാര്‍  സാഹസികമായി എത്തിചേരുകയും തേയില, കുരുമുളക്, ഏലം, റബ്ബര്‍തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും എസ്റ്റേറ്റ് ബംഗ്ളാവുകള്‍ പണിതു രാജകീയജീവിതം നയിക്കാന്‍ തുടങ്ങുകയും ചെയ്തു. പ്രസ്തുത പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുതിരപ്പാതകള്‍ ഇപ്പോഴും ചരിത്രാവശിഷ്ടങ്ങളായി തെളിഞ്ഞുകിടക്കുന്നു. പഞ്ചായത്തിലെ കാര്‍ഷിക, ജനവാസ മേഖലകളില്‍ നിന്നും ഏകദേശം 25 കി.മീ കിഴക്കു മാറിയുള്ള സഹ്യപര്‍വ്വത ചെരിവുകളിലാണ് ഈ എസ്റ്റേറ്റുകള്‍ സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടില്‍ നിന്നും കൊണ്ടു വന്ന തമിഴ് വംശജരായ പാവപ്പെട്ട തൊഴിലാളികളെ ദൂരിതപുര്‍ണ്ണമായ സാഹചര്യങ്ങളില്‍ അടിമകളെപ്പോലെ പണിയെടുപ്പിക്കുകയായിരുന്നു വെള്ളക്കാര്‍. 1880-86 കാലഘട്ടത്തിലാണ് ഈ എസ്റ്റേറ്റുകള്‍ സ്ഥാപിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു. 1886-ല്‍ മാര്‍സിലോ മദാമ്മയാണ് മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ് സ്ഥാപിച്ചത് (ഇന്ന് ‘ജയശ്രീ റ്റീ എസ്റ്റേറ്റ് എന്ന് രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നു) 1886 ല്‍ തന്നെയാണ് പൊന്‍മുടിയില്‍ “ പൊന്‍മുടി റ്റീ റബ്ബര്‍ കമ്പനി ലിമിറ്റഡ് ഇംഗ്ലണ്ട് ”എന്ന എസ്റ്റേറ്റ് സ്ഥാപിച്ചത്. കമ്പിമൂട്ടില്‍ നിന്നും 14 കി.മീ കിഴക്കുമാറി “ഇന്‍വര്‍കാട്” (പൊന്‍മുടി) തേയില, റബ്ബര്‍തോട്ടങ്ങള്‍ സ്ഥിതി ചെയ്യുന്നു. 1950-കളില്‍ ഇവിടെ മലമ്പനി പടര്‍ന്നുപിടിച്ചു ധാരാളം പേര്‍ മരണമടഞ്ഞു.1992-ല്‍ വ്യോമസേനയുടെ പരിശീലനവിമാനം ഇതിനടുത്തുള്ള മരുത്വാമലയില്‍ തകര്‍ന്നുവീണിരുന്നു. ഇന്‍വര്‍കാടില്‍ നിന്നും ഏതാനും കിലോമീറ്റര്‍ കിഴക്കായി സഞ്ചരിച്ചാല്‍ ചീനക്കാല എന്ന സ്ഥലത്തെത്താം. ഇവിടെ ബ്രിട്ടീഷുകാരുടെ തേയിലത്തോട്ടമായിരുന്നു. 70 കൊല്ലംമുമ്പ്  മലമ്പനി പടര്‍ന്നുപിടിച്ച് നിരവധി പേര്‍ മരണമടയുകയും, അവശേഷിച്ചവര്‍ മറ്റിടങ്ങളിലേക്ക് പലായനം ചെയ്യുകമുണ്ടായി.  പൊന്‍മുടി അപ്പര്‍സാനിട്ടോറിയത്തില്‍ കാണപ്പെടുന്ന തകര്‍ന്നടിഞ്ഞ കൊട്ടാരാവശിഷ്ടങ്ങളും, സമീപത്ത് കാണുന്ന “സീത കുളിച്ച കുളവും” പൊന്‍മുടിയെ  പഴമയിലേക്ക് നയിക്കുന്നു. 1940 കളില്‍ തേയിലത്തോട്ടം മേഖലയില്‍ കൂലികൂടുതലിനും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങള്‍ക്കും വേണ്ടി നിരവധി സമരങ്ങള്‍ നടന്നതായി മനസ്സിലാക്കാം. 1952-ല്‍ ബ്രിട്ടീഷുകാര്‍ തോട്ടം നായിഡുമാര്‍ക്ക് വിറ്റു. 1954-ല്‍ അര്‍ഹതപ്പെട്ട കൂലിക്കുവേണ്ടിയാരംഭിച്ച തൊഴില്‍ സമരം അടിച്ചമര്‍ത്താന്‍ തോട്ടമുടമകള്‍ പോലീസിനെ ഉപയോഗിച്ച് കൊടിയമര്‍ദ്ദനം അഴിച്ചുവിടുകയും സമരം അക്രമാസക്തമാവുകയും അവസാനം പോലീസ് വെടിവയ്പില്‍ കലാശിക്കുകയും ചെയ്തു. ശ്രീമുലം പ്രജാസഭയിലേക്ക് പെരിങ്ങമല പ്രദേശമുള്‍പ്പെടുന്ന ആനാട് മുറി, പാലോട് പകുതി, പ്രജാമണ്ഡലത്തെ പ്രതിനിധീകരിച്ച് 1945-ല്‍ എസ്.ജെ നായര്‍ തെരഞ്ഞെടുക്കപ്പെട്ടു.

പെരിങ്ങമ്മല

പെരിങ്ങമ്മല

         തിരുവനന്തപുരത്തിന് കിഴക്കുഭാഗത്ത് വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്താണ് പെരിങ്ങമ്മല പഞ്ചായത്ത്. ജില്ലയിലെ ഏറ്റവും വിസ്തീര്‍ണ്ണമുള്ള പഞ്ചായത്താണ് പെരിങ്ങമല. സഹ്യപര്‍വ്വതത്തിന്റെ ഓരപ്രദേശത്ത് പടിഞ്ഞാറേക്കു ചരുവോടുകൂടി പൊന്‍മുടി മുതല്‍ കൊച്ചരിപ്പ് വരെ തെക്കുവടക്കായി വളഞ്ഞുപുളഞ്ഞു കിടക്കുന്ന ഒരു മലയോര ഗ്രാമപ്രദേശമാണ് പെരിങ്ങമ്മല. ഈ പഞ്ചായത്തിന്റെ കിഴക്കുഭാഗത്തായി അംബാസമുദ്രം (തമിഴ്നാട്) സ്ഥിതി ചെയ്യുന്നു. പടിഞ്ഞാറ് ഭാഗത്തായി തിരുവനന്തപുരം-ചെങ്കോട്ട റോഡും ചിതറ, പാങ്ങോട്, നന്ദിയോട് പഞ്ചായത്തുകളും അതിര്‍ത്തി പങ്കിടുന്നു. തെക്ക് ഭാഗത്ത് നന്ദിയോട്-തൊളിക്കോട്-വിതുര പഞ്ചായത്തുകളും വടക്ക് ഭാഗത്ത് കുളത്തൂപ്പുഴ പഞ്ചായത്തുമാണ്. 21600 ഹെക്ടറാണ് പെരിങ്ങമല പഞ്ചായത്തിന്റെ ആകെ വിസ്തൃതി. ഇതില്‍ 16925 ഹെക്ടര്‍ വനഭൂമിയാണ്. ബാക്കിയുള്ള പ്രദേശത്ത് 125 ഹെക്ടറില്‍ ബൊട്ടാണിക് ഗാര്‍ഡനും 4550 ഹെക്ടറില്‍ കൃഷിഭൂമിയുമാണ്. ഭൂപ്രകൃതിയനുസരിച്ച് പെരിങ്ങമല പഞ്ചായത്തിനെ കുന്നുകള്‍, താഴ്വരകള്‍, സമതലം, വയലുകള്‍-ഏലാകള്‍, ചതുപ്പുകള്‍ എന്നിങ്ങനെ അഞ്ചായി തിരിക്കാം. കേരളത്തില്‍ മലയോര കാര്‍ഷികവിഭവങ്ങള്‍ക്ക് പേരുകേട്ട നെടുമങ്ങാട് താലൂക്കില്‍ ഉള്‍പ്പെട്ടതാണ് പെരിങ്ങമ്മല പഞ്ചായത്ത്. ധാന്യങ്ങളും നാണ്യവിളകളും കിഴങ്ങുവര്‍ഗ്ഗങ്ങളും വ്യാപകമായി കൃഷി ചെയതുവരുന്ന ഈ പഞ്ചായത്ത് 21600 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്നു.സമതലങ്ങള്‍ കുറഞ്ഞും കുന്നിന്‍പുറങ്ങളും ചരിവുകളും താഴ്വരകളും ഏറിയുമാണ് ഭൂമിയുടെ കിടപ്പ്. മഴയും മറ്റു പ്രകൃതിദത്ത ജലസ്രോതസ്സുകളുടെ സാന്നിധ്യവും കൊണ്ട് അനുഗ്രഹീതമാണ് ഭൂമി. പുഴകളും തോടുകളും ഇതര ജലാശയങ്ങളുമുള്‍പ്പെടെ ഇരുപത്തേഴ് ജലമാര്‍ഗ്ഗങ്ങള്‍ ഈ ഗ്രാമത്തെ ജലസമൃദ്ധമാക്കുന്നു. പതിനായിരത്തിലധികം ഹെക്ടര്‍ പ്രകൃതിദത്ത നിബിഡവനങ്ങളും രണ്ടായിരത്തോളം ഹെക്ടര്‍ വനവല്‍കൃതമേഖലകളും ചേര്‍ന്ന ഭൂമി എല്ലാത്തരം ക്യഷിക്കുമനുയോജ്യമായ ജൈവാന്തരീക്ഷമൊരുക്കുന്നു. ഇത്രയധികം വൈവിധ്യമാര്‍ന്ന സസ്സ്യജനുസ്സുകള്‍ നിറഞ്ഞ പ്രദേശം ലോകത്ത് തന്നെ വിരളമാണ്. അത്യപൂര്‍വ്വഭാഗങ്ങളില്‍ മാത്രം വളരുന്ന ട്രോപ്പിക്കല്‍ സസ്യങ്ങളുടെ വ്യാപകസാന്നിധ്യം ഇവിടെയുണ്ട്. കരിമണ്ണും ചരല്‍ കലര്‍ന്ന മണ്ണും പശിമരാശി മണ്ണും ഉള്‍പ്പെട്ടതാണ് ഉപരിതലഭുമി. തെക്കന്‍ കേരളത്തിലെ ഒരു പ്രധാന അടയ്ക്കാ ഉല്‍പാദനമേഖലയായിരുന്നു പെരിങ്ങമല പഞ്ചായത്ത്. തിരുവനന്തപുരത്തിന് കിഴക്കുഭാഗത്ത് വനങ്ങളാല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പഞ്ചായത്താണ് പെരിങ്ങമ്മല പഞ്ചായത്ത്. പഞ്ചായത്തില്‍ ജനവാസമുണ്ടായിട്ട് 130 വര്‍ഷത്തോളമാകുന്നു. കൃഷിയും മൃഗസരംക്ഷണവുമായിരുന്നു പണ്ടുകാലത്തെ പ്രധാന തൊഴിലുകള്‍.   പെരിങ്ങമ്മല അഥവാ പെരുംതേന്‍മല ഒരു നൂറ്റാണ്ടിനപ്പുറം നിബിഡമായ വനപ്രദേശമായിരുന്നു. ‘കാണിക്കാര്‍‘ എന്ന പേരില്‍ ഇന്നറിയപ്പെടുന്ന ഗിരിവര്‍ഗ്ഗസമൂഹമാണ് ഈ പ്രദേശത്തെ ആദിമനിവാസികള്‍. ഒരു നൂറ്റാണ്ടിനുമുമ്പ് കിളിമാനൂര്‍, ആറ്റിങ്ങല്‍, വര്‍ക്കല, ചിറയിന്‍കീഴ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും കാര്‍ഷികവൃത്തി ലക്ഷ്യമാക്കി വന്ന സവര്‍ണ്ണഹിന്ദുക്കളും, പള്ളിക്കല്‍, വെമ്പായം, നെടുമങ്ങാട് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് മലഞ്ചരക്കുവ്യാപാരത്തിനായി എത്തിയ ഇസ്ലാം മതവിശ്വാസികളും തോട്ടംമേഖലയുമായി ബന്ധപ്പെട്ട് വന്ന ക്രിസ്തുമതവിശ്വാസികളും കാലക്രമേണ ഈ പഞ്ചായത്തിന്റെ മധ്യഭാഗത്തുള്ള ഭൂപ്രദേശത്ത് സ്ഥിരതാമസക്കാരായി മാറി. ചിപ്പന്‍ചിറ മുതല്‍ വടക്കോട്ട് തിരുവനന്തപുരം-ചെങ്കോട്ട റോഡിനു കിഴക്കുവശം അരിപ്പ വരെയുള്ള വനഭൂമി 1948-ല്‍ സര്‍ക്കാര്‍ ‘ഭക്ഷ്യോല്പാദന’ മേഖലയായി പ്രഖ്യാപിക്കുകയും അഞ്ചക്കര്‍ വരെ ബ്ലോക്കുകളായി 5 രൂപ ഫീസ്സൊടുക്കി അപേക്ഷിച്ച സന്നദ്ധരായ കര്‍ഷകര്‍ക്ക്, മരിച്ചീനി, നെല്ല് എന്നിവ മാത്രം കൃഷിചെയ്യാം എന്ന കര്‍ശനവ്യവസഥയില്‍ വിട്ടുകൊടുക്കയും ചെയ്തു. മരങ്ങള്‍ മുറിച്ചുമാറ്റാനോ ദീര്‍ഘകാലവിളകള്‍വച്ചു പിടിപ്പിക്കാനോ അനുവാദമുണ്ടായിരുന്നില്ല. 1959-60 ല്‍ അന്നത്തെ ഗവണ്‍മെന്റ് പ്രസ്തുത പുതുവില്‍ ഭൂമി കര്‍ഷകര്‍ക്കു പതിച്ചുനല്‍കുന്നതിന് തീരുമാനിച്ചു.  അതിനുശേഷമാണ് ഈ പ്രദേശങ്ങളില്‍ വീടുവെച്ച് ആളുകള്‍ സ്ഥിരതാമസക്കാരായത്. ഗിരിവര്‍ഗ്ഗക്കാരായ കാണിക്കാരുടെ സഹായത്തോടെ ബ്രൈമൂര്‍, പൊന്മുടി, മെര്‍ക്കിസ്റ്റണ്‍, ഇന്‍വര്‍ക്കാര്‍ഡ്, ചീനിക്കാല എന്നീ മലമുകള്‍പ്രദേശങ്ങളില്‍ യുറോപ്യന്‍മാര്‍  സാഹസികമായി എത്തിചേരുകയും തേയില, കുരുമുളക്, ഏലം, റബ്ബര്‍തോട്ടങ്ങള്‍ വച്ചുപിടിപ്പിക്കുകയും എസ്റ്റേറ്റ് ബംഗ്ളാവുകള്‍ പണിതു രാജകീയജീവിതം നയിക്കാന്‍ തുടങ്ങുകയും ചെയ്തു. പ്രസ്തുത പ്രദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുതിരപ്പാതകള്‍ ഇപ്പോഴും ചരിത്രാവശിഷ്ടങ്ങളായി തെളിഞ്ഞുകിടക്കുന്നു, പഞ്ചായത്തിലെ കാര്‍ഷിക, ജനവാസ മേഖലകളില്‍ നിന്നും ഏകദേശം 25 കി.മീ കിഴക്കു മാറിയുള്ള സഹ്യപര്‍വ്വതചെരിവുകളിലാണ് ഈ എസ്റ്റേറ്റുകള്‍ സ്ഥിതി ചെയ്യുന്നത്.

Wednesday, November 10, 2010

Peringammala

Peringammala@Nedumangad taluk.Thiruvananthapuram in KERALA